News
പവന് ഖേരയ്ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണം’; ആരോപണവുമായി ബിജെപി

പവന് ഖേര ഒന്നില്‍ കൂടുതല്‍ തവണ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യന്യൂഡല്ഹി: കോണ്‍ഗ്രസ് നേതാവ് പവന് ഖേരയുടെ തിരിച്ചറിയല്‍ കാര്‍ഡിനെ ചൊല്ലി വിവാദം. പവന് ഖേരയ്ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പവന് ഖേര ഒന്നില്‍ കൂടുതല്‍ തവണ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു.



