പാലക്കാട്ടെ സിപിഐ വിമതരുടെ പരിപാടി ഉദ്ഘാടകനായി വി ടി ബല്‍റാം

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് വിമതര്‍ ജില്ലയില്‍ സമാന്തരസംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്
പാലക്കാട്: പാലക്കാട്ടെ സിപിഐ വിമതരുടെ പരിപാടി ഉദ്ഘാടകനായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. സേവ് സിപിഐ പട്ടാമ്പി മണ്ഡലം സംഘടിപ്പിക്കുന്ന റാലിയും പൊതുസമ്മേളനവുമാണ് വിടി ബല്‍റാം ഉദ്ഘാടനം ചെയ്യുക. ഈ മാസം ഒന്‍പതിനാണ് പരിപാടി. ‘മത തീവ്രവാദ ഭീകരതയ്ക്കെതിരെ മാനവ സംഗമം, റാലിയും പൊതു സമ്മേളനവും’ എന്നതാണ് സേവ് സിപിഐ പട്ടാമ്പി മണ്ഡലം സംഘടിപ്പിക്കുന്ന പരിപാടി.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് വിമതര്‍ ജില്ലയില്‍ സമാന്തരസംഘടന രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിവസമാണ് സമാന്തരമായി റാലിയും പൊതുസമ്മേളന്നവും സേവ് സിപിഐ സംഘിടിപ്പിക്കുന്നത്.