News
പിന്നിൽ രാജ്യാന്തര ലോബി’; പെട്രോളിലെ എഥനോൾ 20 ശതമാനമാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി തള്ളി സുപ്രീംകോടതി

എല്ലാ ആശങ്കകളും പരിഗണിച്ച ശേഷമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം തീരുമാനമെടുത്തത്ന്യൂഡൽഹി: പെട്രോളിലെ എഥനോൾ 20 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരിന്റെ വിശദീകരണം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. പൊതുതാൽപര്യ ഹർജിക്ക് പിന്നിൽ രാജ്യാന്തര ലോബിയാണ് എന്നായിരുന്നു കേന്ദ്ര സർക്കാർ നൽകിയ മറുപടി.



