dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്ക പരിഹരിക്കണം’; കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും

വനനിയമ ഭേദഗതി സംബന്ധിച്ച ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും. വൈകുന്നേരം നാലിനാണ് ജോസ് കെ.മാണി മുഖ്യമന്ത്രിയെ കാണുക. കേരളാ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളും ജോസ് കെ.മാണിയ്ക്ക് ഒപ്പമുണ്ടാകും. വനനിയമ ഭേദഗതി സംബന്ധിച്ച് മലയോരത്തെ ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും വലിയ ആശങ്കയുണ്ട്. ക്രൈസ്തവ സഭകളും ആശങ്ക പ്രകടിപ്പിച്ചതോടെയാണ് കേരളാ കോണ്‍ഗ്രസ് എം മുഖ്യമന്ത്രിയെ കണ്ട് അതൃപ്തി അറിയിക്കാന്‍ തീരുമാനിച്ചത്.വനപാലകര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന വന സംരക്ഷണ നിയമ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷമുയര്‍ത്തുന്നത്. മലയോരം മേഖലയിലെ ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ സഭയും നിലപാട് കടുപ്പിച്ചതോടെയാണ് കേരള കോണ്‍ഗ്രസ് എം പ്രതിസന്ധിയിലായത്. വിഷയത്തില്‍ നിലപാട് സ്വീകരിക്കാന്‍ ഉടനടി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കാന്‍ തന്നെയാണ് തീരുമാനം. ഇതിനു മുന്നോടിയായിയായാണ് തിരുവനന്തപുരത്ത് എത്തി ജോസ് കെ മാണി മുഖ്യമന്ത്രിയെ കാണുന്നത്. അണികള്‍ക്കിടയില്‍ വലിയ എതിര്‍പ്പ് വന സംരക്ഷണ ഭേദഗതി നിയമത്തിനെതിരെയുണ്ട്.അതേസമയം സഭ വിഷയത്തില്‍ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എംഎല്‍എമാര്‍ വിഷയം വിശദമായി പഠിക്കണമെന്നും നിയമസഭയില്‍ ഇതിനെ എതിര്‍ക്കണം എന്നും ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് തറയില്‍ 24 നോട് പറഞ്ഞു. ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് തന്നെ പ്രതിഷേധം ഉയര്‍ത്തുന്ന സാഹചര്യത്തില്‍ നിയമ ഭേദഗതി കൊണ്ടുവരിക സര്‍ക്കാരിന് വെല്ലുവിളിയാകും. കേരള കോണ്‍ഗ്രസ് നിലപാട് പ്രതിപക്ഷവും ഉയര്‍ത്തിക്കാട്ടിയേക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button