dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പീച്ചി ഡാം റിസർവോയർ അപകടം; ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു

തൃശ്ശൂർ: തൃശൂർ പീച്ചി ഡാം റിസർവോയർ അപകടത്തിൽ മരണം മൂന്നായി.റിസർവോയറിൽ വീണ് ചികിത്സയിലായിരുന്ന ഒരു പെൺകുട്ടി കൂടി മരിച്ചു. പട്ടിക്കാട് സ്വദേശിനി എറിൻ (16) ആണ് മരിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയാണ് എറിൻ. അലീന (16), ആൻ ഗ്രേയ്സ്‌ (16) എന്നിവർ നേരത്തെ മരിച്ചിരുന്നു. ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. പീച്ചി സ്വദേശിനി നിമ (13) ഗുരുതരാവസ്ഥ തരണം ചെയ്തെങ്കിലും ചികിത്സയിൽ തുടരുകയാണ്. പീച്ചി ഡാം റിസർവോയറിൽ വീണ നാല് പെൺകുട്ടികളെയും നാട്ടുകാർ പെട്ടെന്ന് തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന തൃശൂർ പട്ടിക്കാട് സ്വദേശി അലീന പുലർച്ചെയോടെ മരിച്ചു. അപകടത്തിൽപ്പെട്ട കുട്ടികളെല്ലാം തൃശൂർ സെന്റ് ക്ലയേഴ്സ് കോൺവന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. നിമ ഏഴാം ക്ലാസ് വിദ്യാർത്ഥിയും മറ്റ് മൂന്ന് പേർ പ്ലസ് വൺ വിദ്യാർത്ഥികളുമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button