dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഭവമേ ഇന്ത്യയിൽ ഇല്ല കേരളാ പോലീസ്

തിരുവനന്തപുരം : ഡിജിറ്റൽ അറസ്റ്റ് എന്ന ഒരു സംഭവമേ ഇന്ത്യയിൽ ഇല്ലെന്ന് കേരളാ പോലീസ് മീഡിയാ സെൽ വീണ്ടും വ്യക്തമാക്കി. ദിവസേന നിരവധിപേർ സൈബർ തട്ടിപ്പിന് വിധേയരാകുന്ന സാഹചര്യത്തിലാണ് കേരളാ പോലീസ് മീഡിയാ സെൽ ഇത് സംബന്ധിച്ച് ഫെയിസ് ബുക്ക് പോസ്റ്റും ഷെയർ ചെയ്‌തിട്ടുള്ളത്. പോസ്റ്റിന്റെ പൂർണ്ണരൂപം

ഒരു കാര്യം വീണ്ടും വീണ്ടും നിങ്ങളെ ഓർമിപ്പിക്കുകയാണ്. അന്വേഷണത്തിനായി നിങ്ങളുടെ അക്കൗണ്ടിലെ പണം ആർക്കെങ്കിലും കൈമാറണമെന്ന് ഇന്ത്യയിലെ ഒരു അന്വേഷണ ഏജൻസിയും നിങ്ങളോട് ആവശ്യപ്പെടില്ല.അന്വേഷണത്തിന് ആവശ്യമുണ്ടെന്നു തോന്നുന്നപക്ഷം നിങ്ങളുടെ അക്കൗണ്ട് നിയമപരമായി മരവിപ്പിക്കാൻ പോലീസിനും മറ്റ് ഏജൻസികൾക്കും അധികാരമുണ്ട്. അതുകൊണ്ടുതന്നെ, നിങ്ങളുടെ പണം കൈമാറണമെന്നോ ഓ ടി പി നൽകണമെന്നോ ബാങ്ക് അക്കൗണ്ട് നമ്പർ വേണമെന്നോ ആരെങ്കിലും നിങ്ങളോട് ആവശ്യപ്പെട്ടാൽ ഓർത്തോളൂ, അത് തട്ടിപ്പാണ്. ഒരിക്കലും അതിനു വഴങ്ങരുത്. അഥവാ സാമ്പത്തികത്തട്ടിപ്പിൽ പെട്ടുപോയാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കുക. തട്ടിപ്പ് നടന്ന് ഒരു മണിക്കൂറിനകം ഈ നമ്പറിൽ വിവരമറിയിച്ചാൽ പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button