dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പൊതുവഴി തടസ്സപ്പെടുത്തി ഇനി ഘോഷയാത്ര വേണ്ട! കർശന നിർദ്ദേശവുമായി ഡിജിപി

തിരുവനന്തപുരം: വഴി തടസ്സപ്പെടുത്തി രാഷ്ട്രീയ പാർട്ടികൾ സ്റ്റേജ് കെട്ടി സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി രൂക്ഷമായ ഭാഷയിൽ വിമർശനം നടത്തിയിരുന്നു.ഇതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിമാർക്കു കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് ഡിജിപി എസ്.ദർവേഷ് സാഹിബ്. പൊതുവഴി തടസ്സപ്പെടുത്തിയുള്ള ഘോഷയാത്രകളും ഉത്സവച്ചടങ്ങുകളും അനുവദിക്കരുതെന്നാണ് പുതിയ നിർദ്ദശം. ഇതുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധി പാലിക്കണമെന്നാണു നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.ഘോഷയാത്രകൾ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം. റോഡ് പൂർണമായി തടസ്സപ്പെടുത്തിയുള്ള പരിപാടികൾ അനുവദിക്കില്ല. ഘോഷയാത്രകൾ മൂലം ജനത്തിനു വഴിയിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകരുതെന്നും നിർദേശിച്ചു. വിധി കർശനമായി നടപ്പാക്കുന്നതിൽ പൊലീസ് വീഴ്ചവരുത്തുകയാണെന്നു കാട്ടി കോടതികളിൽ ഹർജികൾ വന്നതോടെയാണ് ഡിജിപിയുടെ ഇടപെടൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button