News
രാഹുൽ മാങ്കൂട്ടത്തലിന്റെ രാജി; KPCC നേതൃത്വത്തിന്റെ കൂടിയാലോചന’; രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തം

രാഹുൽ മാങ്കൂട്ടത്തലിന്റെ രാജി കാര്യത്തിൽ കെപിസിസി നേതൃത്വത്തിന്റെ കൂടിയാലോചന രാത്രിയോടെ പൂർത്തിയാവും. ഹൈക്കമാൻഡുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീണ്ടും ചർച്ച നടത്തി. രാജി വിഷയത്തിൽ രാഷ്ട്രീയകാര്യ സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. ഗുരുതരമായ പ്രശ്നമായതിനാൽ നേതൃത്വം ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നാണ് ആവശ്യം.