News
മറഞ്ഞിരിക്കുന്ന നിരക്കുകൾ ഒഴിവാക്കുക ലക്ഷ്യം; ഓൺലൈൻ ഫുഡ് ഡെലിവറിക്ക് പുതിയ മാർഗരേഖയുമായി ദുബായ്

ഓര്‍ഡര്‍ ചെയ്ത ശേഷം ബില്ലില്‍ പുതിയ നിരക്കുകള്‍ ചേര്‍ക്കാന്‍ അനവദിക്കില്ലദുബായില് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് പുതിയ മാര്‍ഗരേഖയുമായി അധികൃതര്‍. ഓണ്‍ലൈന്‍ സര്‍വീസില്‍ മറഞ്ഞിരിക്കുന്ന അധിക നിരക്കുകള്‍ ഒഴിവാക്കി സുതാര്യത ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിക്ക് ചില കമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്ന എന്ന പരാതിയെ തുടര്‍ന്നാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.



