dummy_ads1-01
dummy_ads1-01
previous arrow
next arrow
News

പ്രതിസന്ധികളോട് പൊരുതി നേടിയ അതിജീവനത്തിന്റെ ജയം; ഓൺലൈനായി കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്

ഓൺലൈനായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത സിയ ഫാത്തിമയ്ക്ക് എ ഗ്രേഡ്. അറബിക് പോസ്റ്റർ ഡിസൈനിംഗ് മത്സരത്തിലാണ് A ഗ്രേഡ് നേടിയത്. വിദ്യാഭ്യാസ വകുപ്പിൻ്റെ പ്രത്യേക അനുമതിയോടെയാണ് സിയ വിഡിയോ കോൺഫറൻസിലൂടെ മത്സരത്തിൽ പങ്കെടുത്തത്. വാസ്കുലൈറ്റിസ് എന്ന ഗുരുതര രോഗം ബാധിച്ചതിനാലാണ് സിയക്ക് കലോത്സവത്തിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തിരുന്നത്.തന്റെ പ്രിയപ്പെട്ട ഇനത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നു. മത്സരത്തിൽ പങ്കെടുക്കാനുള്ള സിയയുടെ ആഗ്രഹം തിരിച്ചറിഞ്ഞ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രത്യേക ഇടപെടൽ നടത്തി ഓൺലൈനായി പങ്കെടുക്കാൻ അവസരമൊരുക്കുകയായിരുന്നു. മന്ത്രിയും സംഘാടകരും സിയയുടെ മത്സരം ഓൺലൈനായി നേരിട്ട് കണ്ടു.912-ാം നമ്പറുകാരിയായി മത്സരിച്ച സിയ, തന്റെ സർഗ്ഗശക്തിക്ക് മുൻപിൽ രോഗത്തിന് തടയിടാനാവില്ലെന്ന് ലോകത്തിന് കാട്ടിക്കൊടുത്തു. ‘എ’ ഗ്രേഡ് കരസ്ഥമാക്കിയ സിയയുടേത് വെറുമൊരു വിജയമല്ല, മറിച്ച് പ്രതിസന്ധികളോട് പൊരുതി നേടിയ അതിജീവനത്തിന്റെ അടയാളമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button