ബലിപെരുന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് മമ്മൂട്ടി

കൊച്ചി: ബലിപെരുന്നാൾ ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്ന് മമ്മൂട്ടി. ഫേസ്ബുക്കിലാണ് അദ്ദേഹം ആശംസകൾ പങ്ക് വെച്ചത്. ‘എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ബക്രീദ് ആശംസകൾ’ എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണയിൽ ആശംസകള്‍ കൈമാറിയും നമസ്കാരത്തില്‍ പങ്കെടുത്തും വിശ്വാസ സമൂഹം ബലിപെരുന്നാളിനെ വരവേറ്റു. രാവിലെ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരം നടന്നു. വഖഫും, പഹൽഗാമും ഗാസയും പരാമർശിച്ചായിരുന്നു പാളയം ഇമാമിൻ്റെ ഇത്തവണത്തെ പെരുന്നാൾ സന്ദേശം. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍. തിരുവനന്തപുരത്ത് വിവിധ ജമാ അത്തുകളുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകളും പള്ളികളില്‍ പെരുന്നാള്‍ നമസ്കാരവും നടന്നു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയായിരുന്നു പ്രാർത്ഥന. രാവിലെ ഏഴുമുതൽആരംഭിച്ച ഈദ്ഗാഹുകളിൽ ആയിരങ്ങളാണ് പങ്കെടുത്തത്.