dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയവർ ജീവനക്കാരന്റെ തല ബിയർ കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു

കൊല്ലം: കൊട്ടാരക്കര ബിവറേജസ് ഔട്ട്‌ലെറ്റില്‍ ജീവനക്കാരന്റെ തല ബിയര്‍ കുപ്പികൊണ്ട് അടിച്ചുപൊട്ടിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ജീവനക്കാരനായ ബേസിലിന്‌റെ തലയ്ക്ക് പരിക്കേറ്റു. മദ്യം വാങ്ങാനെത്തിയ രണ്ടുപേര്‍ ജീവനക്കാരുടെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. ഇത് ജീവനക്കാർ തട്ടിമാറ്റിയതാണ് പ്രകോപിപ്പിച്ചത്. പരിക്കേറ്റ ബേസില്‍ ചികിത്സ തേടി. അക്രമികള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി കൊട്ടാരക്കര പൊലീസ് പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button