ഭിന്നശേഷി കൂട്ടികളെ നെഞ്ചോട് ചേർത്ത് കിളിക്കൂട്ടം കലോത്സവം

ഭിന്നശേഷി കൂട്ടികളെ നെഞ്ചോട് ചേർത്ത് കിളിക്കൂട്ടം കലോത്സവം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഭിന്നശേഷി കുട്ടികളുടെ ബ്ലോക്ക് തല കലോത്സവം ”കിളിക്കൂട്ടം’ പ്രസിഡന്റ് കെ. ബാല സിങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി റോയി അധ്യക്ഷത വഹിച്ചു. നഗര സഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോബൻ പാനോസ്, ജോർജ് ജോസഫ്, ഓമന സോദരൻ, ജോമോൻ തെക്കേൽ, റോയി എവറസ്റ്റ്, ടോമി അഴകൻ പറമ്പിൽ, അപ്പുക്കുട്ടൻ പുല്ലനാട്ട്, ഷീന ജേക്കബ്, ജെയ്സമ്മ സണ്ണി, സ്റെഫി സി എസ്, ബി ഡി ഒ സുനിൽ സെബാസ്റ്റ്യൻ, സി ഡി പി ഒ ആർ. ലേഖ തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള എല്ലാ പഞ്ചായത്തുകളിൽ നിന്നുമുള്ള കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.നേതൃത്വം നൽകിയ ഐസിഡിഎസ് ജീവനക്കാർക്കും അധ്യാപകർക്കും പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.



