News
നേപ്പാളില്‍ വൻ ഭൂചലനം; 6.1 തീവ്രത; ഇന്ത്യയിലും പ്രകമ്ബനം

റിക്ടർ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളില്‍ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.മധ്യനേപ്പാളില്‍ സ്ഥിതിചെയ്യുന്ന സിന്ധുപാല്‍ചൗക് ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.അർദ്ധരാത്രി 2.51ന് ജില്ലയിലെ ഭൈരവകുണ്ഠ എന്ന പ്രദേശത്തോട് ചേർന്ന് ഭൂമികുലുങ്ങുകയായിരുന്നു. നേപ്പാളിലെ വിവിധയിടങ്ങളിലേക്ക് ഇതിന്റെ പ്രകമ്ബനമുണ്ടായി. മധ്യകിഴക്കൻ മേഖലയിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. ഇന്ത്യ, ടിബറ്റ്, ചൈന എന്നീ രാജ്യങ്ങളുടെ നേപ്പാള്‍ അതിർത്തി മേഖലകളിലും പ്രകമ്ബനമുണ്ടായി. ഭൂചലനത്തെ തുടർന്ന് ആളപായമോ നാശനഷ്ടമോ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.