dummy_ads1-01
dummy_ads1-01
previous arrow
next arrow
News

നിതാരി കൂട്ടക്കൊലക്കേസ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുരേന്ദ്ര കോലിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി

ന്യൂഡൽഹി: നോയിഡയിലെ നിതാരി കൂട്ടക്കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സുരേന്ദ്ര കോലിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി. സുരേന്ദ്ര കോലിയുടെ തിരുത്തൽ ഹർജി അംഗീകരിച്ചാണ് സുപ്രിംകോടതി നടപടി. 15കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ കീഴ് കോടതി ശരിവെച്ച ശിക്ഷയെ ചോദ്യം ചെയ്താണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. ബാക്കിയുള്ള 12 കേസുകളിലും സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതോടെ എല്ലാ കേസുകളിൽ നിന്നും സുരേന്ദ്ര കോലി കുറ്റവിമുക്തനായി.സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് സുരേന്ദ്ര കോലിയെ കുറ്റവിമുക്തനാക്കിയത്. കേസ് അന്വേഷിച്ച സിബിഐക്ക് തിരിച്ചടിയാകുന്നതാണ് ഈ വിധി.2005- 2006 കാലത്താണ് നോയിഡയിലെ നിതാരിയിൽ നിരവധി ബലാത്സംഗ കൊലപാതകങ്ങൾ നടന്നത്. 2006 ഡിസംബറിൽ സമീപത്തെ ഡ്രെയ്‌നേജിൽ നിന്ന് അസ്ഥികൂടങ്ങൾ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മൊനീന്ദർ സിംഗ് പാന്തെറിന്റെ വീടിന് മുന്നിൽ നിന്നാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. ഈ വീട്ടിലെ ജോലിക്കാരനായിരുന്നു സുരേന്ദ്ര കോലി. കേസിൽ വിചാരണക്കോടതി സുരേന്ദ്ര കോലിയെ വെറുതെവിട്ടു. എന്നാൽ അലഹബാദ് ഹൈക്കോടതി 2009ൽ സുരേന്ദ്ര കോലിക്ക് വധശിക്ഷ നൽകി. കൂട്ടുപ്രതിയായ മനീന്ദർ സിംഗ് പാന്തറിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിഅപ്പീലുമായി സുരേന്ദ്ര കോലി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും 2011ൽ തള്ളി. തുടർന്നാണ് 2014ൽ സുരേന്ദ്ര കോലി തിരുത്തൽ ഹർജി നൽകിയത്. ഇതിലാണ് 2011 ഫെബ്രുവരി 15ലെ ഉത്തരവ് സുപ്രീംകോടതി തിരുത്തിയത്. കൊലപാതകം, ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ ആണ് ചുമത്തിയിരുന്നത്. എന്നാൽ ഈ കുറ്റങ്ങൾ നിലനിൽക്കുന്നതല്ല എന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. സുപ്രീംകോടതിയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ തിരുത്തൽ ഹർജി അംഗീകരിക്കുന്നതും വധശിക്ഷ റദ്ദാക്കുന്നതും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button