News
മത്സരിച്ചത് മേയറാക്കുമെന്ന ഉറപ്പിൽ, നിയമസഭയിലേക്ക് മത്സരിക്കാനില്ല’; ആർ ശ്രീലേഖ

ബിജെപിക്ക് എതിരെ തുറന്നടിച്ച് ആർ ശ്രീലേഖ. മത്സരിച്ചത് മേയറാക്കുമെന്ന ഉറപ്പിലാണെന്നും തീരുമാനം മാറിയതറിഞ്ഞത് അവസാന നിമിഷമാണെന്നും ആർ ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ മുഖം താനാണെന്നും എല്ലാവർക്കും വേണ്ടി പ്രവർത്തിക്കണമെന്നും നേതൃത്വം അറിയിച്ചിരുന്നു. അവസാനം കൗൺസിലറായി തുടരുന്നത് പാർട്ടി തീരുമാനത്തിന് അനുസരിച്ചാണെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.



