News
മൈസൂരുവിൽ സ്ലീപ്പർ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടം; നാല് മലയാളികൾക്ക് ദാരുണാന്ത്യം

മൈസൂർ: മൈസൂരു ചന്നപ്പട്ടണയ്ക്ക് സമീപം ഉണ്ടായ ബസ് അപകടത്തിൽ നാല് മലയാളികൾക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പോയ പി കെ ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. മുഹമ്മദ് ഫർഹാൻ, സക്കീർ, റഷീദ്. സുൽഫിക്കർ എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് സൂചന.



