dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിൻതുണയുമായി സമരം നടത്തി

തൊടുപുഴ: തൊഴിലാളി വർഗ്ഗത്തിന്റെ പേര് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സർക്കാർ ആരോഗ്യ മേഖലയില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശാവർക്കർമാരുടെയും അംഗൻവാടി ജീവനക്കാരുടെയും ദിവസവേതനംവർദ്ധിപ്പിക്കാൻ നടത്തുന്ന സമരത്തെ മുക്കിക്കൊല്ലാൻ ശ്രമിക്കുന്നധാർഷ്ട്യം നടക്കില്ലന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ .എസ് അശോകൻ പറഞ്ഞുതൊടുപുഴ മുനിസിപ്പല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ ആശാവർക്കർമാരുടെയും അംഗൻവാടി ജീവനക്കാരുടെയും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നടത്തിയ ധർണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും സിപിഎമ്മിനും കോർപ്പറേറ്റുകളെ തൃപ്തിപ്പെടുത്തുന്ന ജോലിയിലാണ് താല്പര്യം അദ്ദേഹം പറഞ്ഞു. ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം എച്ച്‌ സജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡിസിസിയുടെ ജനറല്‍ സെക്രട്ടറി എം ഡി അർജുനൻ മുഖ്യപ്രഭാഷണം നടത്തി, ഷിബിലി സാഹിബ്, എൻ ഐ, ബെന്നി, രാജേഷ് ബാബു, കെ ദീപക്ക് ജാഫർഖാൻ മുഹമ്മദ്, കെജി സജിമോൻ, റോബിൻ മൈലാടി, സുരേഷ് രാജു,ടി പി ദേവസ്യ,കെ പി റോയ്, എം കെ ഷാഹുല്‍ഹമീദ്, ജോർജ് ജോണ്‍,റഷീദ് കാപ്രാട്ടില്‍, ടി എല്‍ അക്ബർ, സനു കൃഷ്ണൻ, കെ എ ഷെഫീഖ്, കെ എംഷാജഹാൻ,പി.സി.ജയൻ, ഓ കെ അഷറഫ്, പി വി അച്ചാമ്മ, കെ വി ബാബു,അസ്ലം ഓലിക്കല്‍, സുലൈമാൻ കുന്നം, ജയ്സൻ ജോസഫ്, ജെഎസ് ജോണ്‍, മൈക്കിള്‍ കുളപ്പുറത്ത്, ബേബി മാപ്ലായില്‍, ശശിധരൻ പിള്ള, ബാബു ചാവക്കാല, യൂജിൻ പരിയാരത്ത്, ജോസ് പാലിയത്ത്, ബിനീഷ് മാത്യു,ജോ അറക്കപ്പാറ, അലക്സാണ്ടർ, ടോമി അമരംകാവ്, വിശ്വനാഥൻ ആചാരി, കാസിം, സലീം തുടങ്ങിയവർ പ്രസംഗിച്ചു.കുമളി. കോണ്‍ഗ്രസ് കുമളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധർണ്ണസമരത്തില്‍ മണ്ഡലം പ്രസിഡന്റ് പി.പി റഹീം അദ്ധ്യക്ഷത വഹിച്ചു. യോഗം പീരമേട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിൻ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി ബിജു ദാനിയേല്‍ , പീരമേട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹൈദ്രോസ് മീരാൻ, ആശ വർക്കർ ജയ്നമ്മ രാജൻ, മണ്ഡലം ജനറല്‍ സെക്രട്ടറി ജോബിൻ പാലിയത്തറ , മണ്ഡലം വൈസ് പ്രസിഡന്റ് സനൂപ് സ്‌കറിയ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button