dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

കോൺഗ്രസ് തോവരയാർ ഇരുപത്തിയേഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

സോഷ്യലിസവും ജനാധിപത്യവും മാറ്റി നിർത്തി മുതലാളിത്തതോട് ചേർന്ന് പ്രവർത്തിക്കുന്ന സർക്കാരായി ഇടതുപക്ഷം മാറിയിരിക്കുന്നു എന്ന് കെപിസിസി ജനറൽ സെക്രട്ടറി ജ്യോതി കുമാർ ചാമക്കാല പറഞ്ഞു കോൺഗ്രസ് തോവരയാർ ഇരുപത്തിയേഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം കോൺഗ്രസ് തോവരയാർ 27 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലുടനീളം കുടുംബ സംഗമം നടത്തി വരുന്നതിന്റെ ഭാഗമായി ആണ് പരിപാടി നടത്തിയത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് തോമസ് മൈക്കിളിന്റെ ഭവനത്തിൽ വെച്ച് നടന്ന മഹാത്മാഗാന്ധി കുടുംബസംഗമം കെപിസിസി ജനറൽ സെക്രട്ടറി ജ്യോതി കുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു ജനാധിപത്യവും സോഷ്യലിസവും വിട്ട് മുതലാളിത്തത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സർക്കാരായി ഇടതുപക്ഷം മാറിയിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു വാർഡ് പ്രസിഡണ്ട് ബെന്നി അല്ലേഷ് യോഗത്തിൽ അധ്യക്ഷത വഹിച്ചു കുടുംബ സംഗമത്തോട് അനുബന്ധിച്ച് പ്രദേശത്ത് കോൺഗ്രസ് പ്രവർത്തകരെയുംവിവിധ മേഖലകളിൽ വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു പരിപാടികൾക്ക് മണ്ഡലം വൈസ് പ്രസിഡണ്ട് ജോണി വടക്കേക്കര യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടികുഴി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് തോമസ് മൈക്കിൾ കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിപ്രസിഡന്റ്‌ സിജു ചക്കുംമൂട്ടിൽ നഗരസഭാ ചെയർപേഴ്സൺ ബീന ടോമി മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സജിമോൾ കാറ്റുവീട്ടിൽ വാർഡ് കൗൺസിലർ ലീലാമ്മ ബേബി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു നിരവധി കോൺഗ്രസ് പ്രവർത്തകരും പ്രദേശവാസികളും കുടുംബ സംഗമത്തിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button