ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസിനുമുന്നില്‍ വ്യത്യസ്‌തമായ ഒരു സെല്‍ഫി പോയിന്റ്

ഇരട്ടയാര്‍ പഞ്ചായത്ത് ഓഫീസിനു മുമ്ബിലെത്തിയാല്‍ ഒരു വ്യത്യസ്‌ത സെല്‍ഫി എടുത്ത് മടങ്ങാം. പഞ്ചായത്തിലെ ഹരിത കര്‍മസേന ശേഖരിച്ച പ്ലാസ്‌റ്റിക് കുപ്പികളുടെ അടപ്പ് ഉപയോഗിച്ചാണ് ഇവിടെ ഒരു സെല്‍ഫി പോയിന്റ് ഉണ്ടാക്കിയിരിക്കുന്നത്‌ചിത്രശലഭത്തിന്റെ രൂപത്തിലാണ് സെല്‍ഫി പോയിന്റ്. മനോഹരമായ സെല്‍ഫി പോയിന്റില്‍ നിരവധി പേരാണ് ഫോട്ടോ എടുക്കാനെത്തുന്നത്.വിവിധ വര്‍ണങ്ങളിലുള്ള പ്ലാസ്‌റ്റിക് കുപ്പികളുടെ അടപ്പുകള്‍ ഉപയോഗിച്ചാണ് ചിത്രശലഭത്തിന്റെ മാതൃകയില്‍ പഞ്ചായത്ത് ഓഫീസിന് സമീപത്തായി സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്. ഏകദേശം പതിമൂവായിരത്തിലധികം കുപ്പികളുടെ വിവിധ വര്‍ണങ്ങളില്‍ ഉള്ള അടപ്പുകള്‍ ഉപയോഗിച്ചാണ് ഈ സെല്‍ഫി പോയിന്റ. ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യശ്രദ്ധ ആകര്‍ഷിച്ചതാണ്. കേരളത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ സേനയാണ് ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്തിലെത്. നിരവധി പുരസ്‌കാരങ്ങള്‍ അടക്കം ഇരട്ടയാര്‍ പഞ്ചായത്തിന്റെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശംസയേകി ലഭിച്ചിട്ടുണ്ട്. നെടുങ്കണ്ടം സ്വദേശിയായ പ്രിന്‍സ് എന്ന ശില്‍പിയാണ് മനോഹരമായ സെല്‍ഫി പോയിന്റ് ഇവിടെ ഒരുക്കിയത്. സെല്‍ഫി പോയിന്റ് ഉദ്‌ഘാടന ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങള്‍ ഹരിത കര്‍മ സേന അംഗങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു