dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രൂപ കരുത്താർജ്ജിച്ചു, സ്വർണവില പത്തിമടക്കി; റെക്കോർഡ് വിലയിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ താഴെക്ക്

തിരുവനന്തപുരം; റെക്കോർഡ് വിലയിലെത്തി മണിക്കൂറുകൾക്കുള്ളിൽ സ്വർണ വില കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഉയർന്നതാണ് സ്വർണ വില കുറയാനുള്ള കാരണം. ഇന്നലെ ഡോളറിനെതിരെ റെക്കോർഡ് തകർച്ചയിലായിരുന്നു രൂപ. ഇന്ന് സ്വർണ വില നിശ്ചയിക്കുമ്പോൾ ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 87.29.ആയിരുന്നു. എന്നാൽ വിപണി ആരംഭിച്ച് മണിക്കൂറുകം രൂപ കരുത്താർജിച്ചു. 10 മണിക്ക് ശേഷം ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 86.86 ലേക്ക് എത്തി. വിനിമയ നിരക്കിൽ 43 പൈസയുടെ വ്യത്യാസമാണ് വന്നിട്ടുള്ളത്. ഇതോടെ രാജ്യത്തെ സ്വർണ നിരക്കിലും വ്യത്യാസം വന്നു. സംസ്ഥാനത്ത് സ്വർണവില ഇതോടെ 400 രൂപയോളം കുറഞ്ഞു. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 64,080 രൂപയായി.

വില മാറിയതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8010 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6610 രൂപയാണ്. വെള്ളിയുടെവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് ആശങ്ക ഉയർന്നതിനെ തുടർന്നാണ് ഈ മാസം സ്വർണവില കുത്തനെ ഉയർന്നത്. ഇന്നലെ അമേരിക്ക സ്റ്റീലിനും ഇറക്കുമതി തീരുവ ചുമത്തുമെന്ന് അറിയിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി പിന്നോട്ട് പോയിരുന്നു. വിലയിലുണ്ടായ കുതിച്ചുചാട്ടത്തോടെ പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയുമടക്കം 72,000 രൂപയോളം നൽകേണ്ടി വരും.

ഫെബ്രുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ

ഫെബ്രുവരി 1 : ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ വർധിച്ചു. വിപണി വില 61,960 രൂപ.

ഫെബ്രുവരി 2 : സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 61,960 രൂപ.

ഫെബ്രുവരി 3 : ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞു. വിപണി വില 61,640 രൂപ.

ഫെബ്രുവരി 4: ഒരു പവൻ സ്വർണത്തിന് ഇന്ന് 840 രൂപ ഉയർന്നു. വിപണി വില 62,480 രൂപ.

ഫെബ്രുവരി 5: ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപ ഉയർന്നു. വിപണി വില 63,240 രൂപ.

ഫെബ്രുവരി 6: ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ ഉയർന്നു. വിപണി വില 63,440 രൂപ

ഫെബ്രുവരി 7: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,440 രൂപ

ഫെബ്രുവരി 8: ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ

ഫെബ്രുവരി 9: സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 63,560 രൂപ

ഫെബ്രുവരി 10: ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപ ഉയർന്നു. വിപണി വില 63,840 രൂപ

ഫെബ്രുവരി 11: ഒരു പവൻ സ്വർണത്തിന് ഇന്ന് 640 രൂപ ഉയർന്നു. വിപണി വില 64,480 രൂപ

ഫെബ്രുവരി 11 (പരിഷ്കരിച്ചു): ഒരു പവൻ സ്വർണത്തിന് ഇന്ന് 400 രൂപ കുറഞ്ഞു. വിപണി വില 64,080 രൂപ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button