dummy_ads1-01
dummy_ads1-01
previous arrow
next arrow
News

റോഡ് തകര്‍ന്ന സംഭവം: യുഡിഎഫ് സാഹചര്യത്തെ സുവര്‍ണാവസരമാക്കിയെന്ന് മന്ത്രി റിയാസ്; മഴ പെയ്യിച്ചത് യുഡിഎഫോ എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

മലപ്പുറത്ത് നിര്‍മാണത്തിലിരിക്കുന്ന ദേശീയ പാത തകര്‍ന്ന സംഭവത്തില്‍ ഫേസ്ബുക്കില്‍ പോര് തുടരുന്നു. ദേശീയപാതാ വികസനം മുടക്കിയത് യുഡിഎഫ് എന്ന് മന്ത്രി റിയാസ് ഫേസ്ബുക്കിലൂടെ ആരോപിച്ചതിന് പിന്നാലെ ഫേസ്ബുക്കിലൂടെ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മറുപടി നല്‍കിയതോടെയാണ് ചര്‍ച്ചകള്‍ സജീവമായത്. യുഡിഎഫ് സാഹചര്യത്തെ സുവര്‍ണാവസരമാക്കിയെന്ന് മന്ത്രി റിയാസ് ആരോപിച്ചപ്പോള്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കരുതെന്നായിരുന്നു രാഹുലിന്റെ മറുപടി പോസ്റ്റ്. ദേശീയപാതകളുടെ ക്രെഡിറ്റും ഉത്തരവാദിത്തവും ആര്‍ക്കെന്ന ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ദേശീയപാത വികസനം തടഞ്ഞതാരെന്ന തരത്തിലും ചര്‍ച്ചകള്‍ നടക്കുന്നത്.
ദേശീയപാതാ വികസനം തുടക്കം മുതല്‍ മുടക്കാന്‍ ശ്രമിച്ച യുഡിഎഫ് ഇപ്പോഴത്തെ സാഹചര്യത്തെ അവസരമായി കണ്ടാല്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് മന്ത്രി റിയാസിന്റെ പോസ്റ്റ്. ദേശീയ പാത ഒരു ചെറു മഴയത്ത് തകര്‍ന്നടിഞ്ഞു ജനങ്ങള്‍ക്ക് അപകടം ഉണ്ടാക്കിയതിനെ പറ്റി പറയുമ്പോള്‍ അങ്ങ് മറ്റെന്തൊക്കെയോ പൊള്ളത്തരം പറഞ്ഞ് അത് മറയ്ക്കാന് ശ്രമിക്കുന്നുവെന്ന് മറുപടി പോസ്റ്റിലൂടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു.
NH 66 നിര്‍മ്മാണത്തിനിടയില്‍ ചിലയിടങ്ങളില്‍ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കിയതാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും.
സ്വന്തം ഭരണകാലത്തെ കഴിവുകേട് മൂലം ഇല്ലാതായ മലയാളികളുടെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനം തുടക്കത്തിലേ മുടക്കാമെന്നും തടയാമെന്നും കരുതിയ UDF,പൂര്‍ത്തീകരണ ഘട്ടത്തില്‍ സാഹചര്യത്തെ സുവര്‍ണാവസരമാക്കി പദ്ധതിയെ പ്രതിസന്ധിയിലാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍,അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button