മിതമായ നിരക്കിൽ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷത്തോടെയാണ് സപ്ലൈകോ ഓണം ഫെയറുകൾ ആരംഭിച്ചിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

മിതമായ നിരക്കിൽ ഗുണമേൻമയുള്ള ഉത്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുകയെന്ന ലക്ഷത്തോടെയാണ് സപ്ലൈകോ ഓണം ഫെയറുകൾ ആരംഭിച്ചിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പനയിൽ ഇടുക്കി താലൂക്ക് ഓണം ഫെയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിപണി വില നിയന്ത്രിക്കാൻ എല്ലാ സ്ഥലങ്ങളിലും ആവശ്യസാധനങ്ങൾ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.മതേതര കാഴ്ചപാടുകൾ ഇളം തലമുറക്ക് പകർന്നു കൊടുക്കേണ്ട പഴയകാല ഓർമ്മകളുടെ പുതിയ സ്മരണയാണ് ഓണഘോഷമെന്നും അദ്ദേഹം പറഞ്ഞു. ആവലാതികളും പരാധിനതകളുമുള്ള ഘട്ടത്തിൽ പോലും അത് മാറ്റിവച്ച് ഓണത്തെ വരേവേൽക്കുന്നവരാണ് മലയാളികൾ. 2018-19 ലെ പ്രളയ കാലത്തും പരിമിതമായ സൗകര്യങ്ങളിൽ നമ്മൾ ഓണം ആഘോഷിച്ചിട്ടുണ്ട്. വിദേശത്തും ഇത് തന്നെയാണ് കാണുന്നതെന്നും മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ഓണത്തിൻ്റെ ചിന്തകൾ ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു…



