dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വട്ടവടയില്‍ വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ പുതപ്പിൽകെട്ടി ചുമന്നത് ആറ് കിലോമീറ്റര്‍

ഇടുക്കി: വട്ടവടയിൽ വയോധികയെ ആശുപത്രിയിലെത്തിക്കാൻ ചുമന്നത് ആറ് കിലോമീറ്റർ. വത്സപ്പെട്ടി ഉന്നതിയിൽ ആർ പാറയിൽ നിന്നും തെന്നിവീണാണ് ഗാന്ധിയമ്മാളിന് ഗുരുതരമായി പരിക്കേറ്റത്. പുതപ്പിൽ കെട്ടി 50 പേർ ചേർന്ന് വയോധികയെ ചുമക്കുകയായിരുന്നു. 2019 ലെ പ്രളയത്തിൽ തകർന്നതാണ് പ്രദേശത്തെ റോഡ്. ഇതുവരെയും നവീകരിച്ചിട്ടില്ല.അതേസമയം ആദിവാസി ഉന്നതിയിലേക്ക് റോഡ് നിർമ്മിക്കാൻ 30 ലക്ഷം രൂപ അനുവദിച്ചിരുന്നുവെന്നും റോഡിൻ്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ദേവികുളം MLA എ രാജ പ്രതികരിച്ചു. ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാവരും കൂട്ടായി ശ്രദ്ധിക്കണം. ദേവികുളം മണ്ഡലത്തിൽ മാത്രം 146 ആദിവാസി ഉന്നതികൾ ഉണ്ട്. ഘട്ടം ഘട്ടമായി ഉന്നതികളിലേയും വികസന പ്രവർത്തകർ നടന്നുവരികയാണെന്നുംMLA പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button