dummy_ads1-01
dummy_ads1-01
previous arrow
next arrow
News

കുട്ടിക്കാനം വളഞ്ഞങ്ങാനത്ത്ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ചു; ബൈക്ക് യാത്രികന് പരുക്ക്

പീരുമേട്: കുട്ടിക്കാനം വളഞ്ചാങ്കാനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിന് തീ പിടിച്ചു. ബൈക്ക് യാത്രികനായ യുവാവിന് പരുക്ക്. പീരുമേട് പാമ്പനാർ കല്ലാർകവല സ്വദേശി ഉറുമ്പിൽ അനൂപിനാണ് പരുക്കേറ്റത്. ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടo.മുണ്ടക്കയത്തു നിന്നും പാമ്പനാറ്റിലേക്ക് വരികയായിരുന്ന അനൂപിൻ്റെ ബൈക്കും എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്കിന് തീ പടർന്നത് പരിഭ്രാന്തി പരത്തി. അനൂപിന്റെ കൈകാലുകൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ മുണ്ടക്കയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പീരുമേട് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്.പീരുമേട് ഫയർ ഫോഴ്സിസെഎസ്.എഫ്.ആർ.ഒ മധുസൂദനൻ, എഫ്.ആർ.ഒമാരായ അൻഷാദ്, അഭിജിത്ത്, അരുൺ, ബെനറ്റ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also
Close
Back to top button