ഗോവിന്ദ ചാമിയുടെ ജയിൽ ചാട്ടം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം, ജയിൽ മേധാവി പങ്കെടുക്കും

ഗോവിന്ദ ചാമി ജയിൽ ചാടിയതിന് പിന്നാലെ സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. യോഗത്തിൽ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, ജയിൽ മേധാവി, ജയിൽ ഡിഐജിമാർ, സെൻട്രൽ ജയിൽ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുക്കും.രാവിലെ 11 മണിക്ക് ഓൺലൈനായാണ് യോഗം.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊടും ക്രിമിനൽ ഗോവിന്ദ ചാമി ചാടിയത് സംബന്ധിച്ചവിവരങ്ങളും വീഴ്ചകളും ജയിൽ മേധാവി മുഖ്യമന്ത്രിയെ ധരിപ്പിക്കും. സംസ്ഥാനത്തെജയിലുകളിൽ വേണ്ടത്ര സുരക്ഷാ ജീവനക്കാർ ഇല്ലെന്ന പരാതിയും ശക്തമാണ്. സംസ്ഥാന പൊലീസ് മേധാവിയും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.ജയിലിലെ ഗുരുതര സുരക്ഷാവീഴ്ച ചര്‍ച്ചയാക്കിയാണ് ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം. 9 മാസമായി ഗോവിന്ദച്ചാമി ജയില്‍ ചാട്ടത്തിനായി തയ്യാറെടുക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സെല്ലിന്റെ മൂന്ന് അഴികള്‍ തകര്‍ത്തുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.