News
വെളുത്തുള്ളി വില ഇടിയുന്നു

മറയൂർ: മറയൂർ, വട്ടവട മേഖലകളില്‍ വിളവെടുപ്പാരംഭിക്കാനിരിക്കെ വെളുത്തുള്ളിയുടെ വില ഇടിയുന്നു. ഗുണമേന്മയില് മുൻപന്തിയിലാണ് മറയൂർ, വട്ടവട മേഖലകളിലെ വെളുത്തുള്ളി.വെളുത്തുള്ളിക്ക് ആവശ്യക്കാരും ധാരാളമുണ്ട്. മാസങ്ങള്‍ക്ക് മുമ്ബ് കൃഷിയിറക്കിയ വെളുത്തുള്ളിയുടെ വിളവെടുപ്പ് ആരംഭിച്ച് കഴിഞ്ഞു. വിളവെടുപ്പിന് തുടക്കം കുറിച്ചെങ്കിലും വെളുത്തുള്ളിയുടെ വില ഇടിയുന്ന സ്ഥിതിയുണ്ടെന്ന് കർഷകർ പറയുന്നു. നിലവില്‍ 250 രൂപയ്ക്കടുത്താണ് വെളുത്തുള്ളി വില.