dummy_ads1-01
dummy_ads1-01
previous arrow
next arrow
News

7.5 കോടിയുടെ ആസ്തിയോ! ലോകത്തിലെ ഏറ്റവും ധനികനായ ‘യാചകന്‍’, ആ കഥ ഇങ്ങനെ…

ഭിക്ഷക്കാരന്‍ ധനികനാകുന്നതൊക്കെ കഥകളില്‍ കേട്ടിട്ടുണ്ട്. പക്ഷേ യഥാര്‍ഥ ജീവിതത്തില്‍ ഒരു ഭിക്ഷക്കാരന്‍ ധനികനായ കഥ കേട്ടാലോ?ഇത് ഭരത് ജെയിന്‍. മുംബൈയിലെ തിരക്കേറിയ തെരുവുകളുടെ ഹൃദയഭാഗത്ത് ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനല്‍സിന്റെയും ആസാദ് മൈതാനത്തിനുമടുത്താണ് ഇദ്ദേഹം താമസിക്കുന്നത്. അവിടെയാണ് അയാളുടെ ലക്ഷങ്ങള്‍ വിലയുള്ള വീട്. 7.5 കോടി രൂപയുടെ ആസ്തിയുള്ള ഭരത് ജെയിന്‍ അന്നും ഇന്നും ഒരു ഭിക്ഷക്കാരനാണ്. ആ കഥ ഇങ്ങനെയാണ്..,ഭരത് ജെയിന്‍ ജനിച്ചത് വായില്‍ വെള്ളിക്കരണ്ടിയുമായല്ല. ഒരു നേരത്തെ ഭക്ഷണം കണ്ടെത്താന്‍ പോലും അയാളുടെ മാതാപിതാക്കള്‍ കഷ്ടപ്പെട്ടു. തല ചായ്ക്കാന്‍ അടച്ചുറപ്പുളള വീടില്ല. അവന്‍ സ്‌കൂളില്‍ പോയിരുന്നില്ല. പക്ഷേ ഇന്ന് ഇയാള്‍ കോടികളുടെ ആസ്തിയുളള വ്യക്തിയാണ്.

കഴിഞ്ഞ 40 വര്‍ഷമായി ഭിക്ഷാടനമാണ് ഭരതിന്റെ പ്രധാന വരുമാന മാര്‍ഗം. ഇന്ന് ഒരു ദിവസത്തെ ഇയാളുടെ ശരാശരി വരുമാനം 2,000 മുതല്‍ 2,500 രൂപ വരെയാണ്. ഒരു മാസം 60,000-മോ 75,000 രൂപയോ പ്രതിമാസ വരുമാനം സമ്പാദിക്കുന്ന 10 മുതല്‍ 12 മണിക്കൂര്‍ വരെ ജോലി ചെയ്യുന്ന പതിവാണ് ഭരതിനുളളത്. മുംബൈയില്‍ 1.4 കോടിരൂപ വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകളും താനൈയില്‍ പ്രതിമാസം 30,000 രൂപ വാടക ലഭിക്കുന്ന രണ്ട് കടകളും ഇയാള്‍ക്കുണ്ട്.

ഭാര്യയും രണ്ട് ആണ്‍മക്കളും പിതാവും സഹോദരനും അടങ്ങുന്നതാണ് കുടുംബം. മുംബൈയിലെ പ്രശസ്തമായ കോണ്‍വെന്റ് സ്‌കൂളില്‍ നിന്നാണ് രണ്ട് ആണ്‍മക്കളും വിദ്യാഭ്യാസം നേടിയത്. അവര്‍ രണ്ടും ഇപ്പോള്‍ കുടുംബ ബിസിനസില്‍ പിതാവിനെ സഹായിക്കുകയാണ്. അവര്‍ക്ക് സ്വന്തമായി ഒരു സ്റ്റേഷനറി സ്റ്റോറും ഉണ്ട്. അത് മക്കളാണ് നോക്കി നടത്തുന്നത്. പക്ഷേ ഇത്രയും സാമ്പത്തിക സ്ഥിരതയുണ്ടായിട്ടും ഇപ്പോഴും ഭിക്ഷാടനം തുടരുന്നതിനെ കുടുംബക്കാര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും ഭരത് പറയുന്നത് ഇപ്പോഴും ഭിക്ഷയെടുക്കുന്നത് താന്‍ ആസ്വദിക്കുന്നുണ്ടെന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button