dummy_ads1-01
dummy_ads1-01
previous arrow
next arrow
News

വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റിയെന്ന് പരാതി; കണ്ണൂർ ടൗൺ എസ്എച്ച്ഒക്കെതിരെ അന്വേഷണം

കണ്ണൂർ: വ്യവസായിയിൽ നിന്ന് ഉപഹാരം കൈപ്പറ്റി എന്ന പരാതിയിൽ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിക്കെതിരെ അന്വേഷണം. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ പരാതിക്കാരനായ വ്യക്തിക്കെതിരെ നേരത്തെ പോലീസ് കേസെടുത്ത വൈരാഗ്യമാണ് ആരോപണത്തിന് കാരണമെന്നാണ് എസ്എച്ച്ഒയുടെ വിശദീകരണം.വ്‌ളോഗറായ വ്യവസായിയിൽ നിന്ന് അദ്ദേഹത്തിന്റെ കടയിലെത്തി ഉപഹാരം സ്വീകരിച്ചു എന്നാണ് പരാതി. മുഖ്യമന്ത്രിക്കാണ് പരാതി നൽകിയിരിക്കുന്നത്. സിറ്റി പൊലീസ് കമ്മീഷണറാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുള്ളത്. സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മീഷണർക്കാണ് അന്വേഷണച്ചുമതല.യുവാവിനെതിരെ കേസെടുത്തതിന്റെ പകയാണ് ഈ പരാതിക്ക് കാരണം എന്നാണ് ആരോപണവിധേയനായ എസ്എച്ച്ഒയുടെ വിശദീകരണം. അന്നേ ദിവസം തന്റെ പിറന്നാളായിരുന്നുവെന്നും, മറ്റ് പല സാധനങ്ങൾ വാങ്ങിയ കൂട്ടത്തിൽ തനിക്ക് ലഭിച്ച ഉപഹാരം മാത്രമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button