dummy_ads1-01
dummy_ads1-01
previous arrow
next arrow
News

രണ്ടാംദിനവും കുതിച്ചുയർന്ന് സ്വർണവില; രണ്ട് ദിവസംകൊണ്ട് 1000 രൂപക്ക് മുകളിൽ വർധനവ്

തുടർച്ചയായി രണ്ടാം ദിനവും സ്വർണ വിലയിൽ വമ്പൻ വർധനവ്. ഇന്ന് 640 രൂപയാണ് സ്വർണത്തിന് വിലകൂടിയത്. നിലവിൽ 72,800 രൂപയാണ് പവൻ വില. ഇന്നലെ 72,160 രൂപയായിരുന്നു. ഗ്രാമിന് 80 രൂപ വർധിച്ച് 9100 രൂപയായി.ഇതോടെ രണ്ട് ദിവസത്തിനിടെ 1200യില്‍ അധികം രൂപയുടെ വര്‍ധനവാണ് സ്വർണവിപണിയിൽ ഉണ്ടായത്. ഒരു ഇടവേളയ്ക്ക് ശേഷം വില വീണ്ടും 72,000 രൂപയും കടന്നു.ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വർണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെ സ്വർണ വില കണക്കാക്കാറുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button