dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ശബരിമലയിൽ ഭക്തരുടെ നീണ്ടനിര; അവധി ദിവസമായതിനാൽ ഇന്ന് തിരക്ക് കൂടും

ശബരിമലയിൽ തിരക്ക് തുടരുന്നു. 80000 ത്തിലധികം പേരാണ് വെർച്ചൽ ക്യൂ വഴി ഇന്നലെ ദർശനം നടത്തിയത്. അവധി ദിവസമായതിനാൽ ഇന്ന് തിരക്ക് കൂടാൻ സാധ്യത. ശനിയാഴ്ച ദർശനം നടത്തിയവരുടെ എണ്ണത്തിൽ വെള്ളിയാഴ്ചയിലേക്കാൾ കുറവ്. സ്പോട് ബുക്കിംഗ് 5000 ത്തിൽ നിന്നും 10000 മായി വർധിപ്പച്ചിട്ടുണ്ട്. പുല്ലുമേടു വഴിയെത്തുന്ന തീർത്ഥാടകരുടെ എണ്ണവും വർധിച്ചു. ഇന്നലെ മാത്രം 3600 പേർ ഇതുവഴി സന്നിധാനത്തെത്തി.ബാബറി മസ്ജിദ് വാർഷികദിനത്തോടനുബന്ധിച്ച് ഇന്നലെ ശബരിമലയിലും പമ്പയിലും നിലയ്ക്കലും അധിക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബോംബ് സ്കോഡടക്കം സന്നിധാനത്ത് പരിശോധന ശക്തമാക്കിയിരുന്നു. സംശയാസ്പദമായി കാണപ്പെടുന്നവരെ വിശദമായ പരിശോധനയ്ക്കു ശേഷമാണ് മല ചവിട്ടാൻ അനുവദിച്ചത്. ട്രാക്ടറുകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അംഗീകൃത തിരിച്ചറിയൽ കാർഡുകളും രേഖകളും ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button