News
GOAT Tour of India 2025’ മെസ്സി ഇന്ത്യയിലേക്ക്; സന്ദർശനത്തിന് അംഗീകാരം, മോദിയുമായി കൂടിക്കാഴ്ച നടത്തും

ലയണൽ മെസ്സിയുടെ ഇന്ത്യ സന്ദർശനത്തിനു അംഗീകാരം. ‘GOAT Tour of India 2025‘ എന്ന പരിപാടിയുടെ ഭാഗമായി മൂന്ന് നഗരങ്ങൾ മെസി സന്ദർശിക്കും. ഡിസംബർ 12 ന് മെസ്സി കൊൽക്കത്തയിൽ എത്തും. ഡിസംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പരിപാടിയുടെ പ്രമോട്ടർ സതാദ്രു ദത്തയാണ് ഇക്കാര്യം അറിയിച്ചത്.അഹമ്മദാബാദ്, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങൾ മെസ്സി സന്ദർശിക്കും. ഇത് ഇന്ത്യയിലേക്കുള്ള മെസ്സിയുടെ രണ്ടാം വരവാണ്. 2011 സെപ്റ്റംബറിൽ മെസ്സി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അന്ന് വെനസ്വേലക്കെതിരെ അദ്ദേഹം കൊൽക്കത്ത സാൾട്ട്ലേ സ്റ്റേഡിയത്തിൽ ഒരു സൗഹൃദമത്സരം കളിച്ചിരുന്നു.



