ഷിന്‍കുന്‍ പര്‍വതം കീഴടക്കി മൂന്നാര്‍ സ്വദേശികള്‍

ഷിന്‍കുന്‍ പര്‍വതം കീഴടക്കി മൂന്നാര്‍ സ്വദേശികള്‍..ഹിമാചല്‍ പ്രദേശില്‍ ലഡാക്ക് അതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍നിന്നും 6081 മീറ്റര്‍ (19951 അടി ) ഉയരത്തിലുള്ള ടെക്നിക്കല്‍ പര്‍വതമായ ഷിന്‍കുന്‍ ഈസ്റ്റ് കീഴടക്കി മൂന്നാര്‍ സ്വദേശികള്‍.സാഹസിക ടൂറിസം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂന്നാറുകാരായ പ്രിന്‍സ് ജേക്കബ് (29), എബ്രഹാം സെല്‍വിന്‍ (32) എന്നിവരാണ് ഇച്ഛാശക്തിയുടെ ബലത്തോടെ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. ജൂലൈ 20നാണ് സംഘം പര്‍വതം കീഴടക്കിയത്. കഠിനവും ഹിമഭൂപ്രദേശമുള്ളതുമായ ഭൂപ്രകൃതിക്ക് പ്രസിദ്ധമായ ഈ പര്‍വതനിര കീഴടക്കുന്നതിനു നല്ല മുന്നൊരുക്കവും ഉന്നതമായ ശാരീരികക്ഷമതയും മൗണ്ടിനിയറിങ് കഴിവുകളും ആവശ്യമാണ്. അതുകൊണ്ടാണ് ഇത് ടെക്നിക്കല്‍ പീക്ക് എന്ന് അറിയപ്പെടുന്നത്. മൂന്നാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ അഡ്വഞ്ചേഴ്സ് ആന്‍ഡ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സാഹസിക കമ്ബനിയുടെ ഡയറക്ടര്‍ ആണ് പ്രിന്‍സ് ജേക്കബ്. എബ്രഹാം സെല്‍വിന്‍ ടെക്നിക്കല്‍ ഹെഡും മൗണ്ട് എവറസ്റ്റ് ആണ് ടീ മിന്റെ അടുത്ത ലക്ഷ്യം.