News
ഉത്രകേസ് പ്രതി സൂരജിന് പരോളിന് വ്യാജരേഖ; ഡോക്ടറെ ചോദ്യംചെയ്യും

തിരുവനന്തപുരം: ഉത്രകൊലപാതക കേസ് പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ നല്‍കിയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൂജപ്പുര പൊലീസ്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്യും. പിതാവിന് ഗുരുതര രോഗമാണെന്നും പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സൂരജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയെന്ന് ജയില്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് ജീവപര്യന്തം കഠിന തടവ് അനുഭവിക്കുകയാണ്. അതിനിടെ സൂരജ് പരോളിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളിയതോടെയാണ് തട്ടിപ്പിന് ശ്രമിച്ചത്.സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.