dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ 73,680 രൂപയായി. ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 9210 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന് 74,560 രൂപയും, ഗ്രാമിന് 9265 രൂപയുമായിരുന്നു വിപണി നിരക്ക്.ഇറാൻ-ഇസ്രയേൽ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് സ്വർണ വിലയിൽ ഇടിവ് സംഭവിച്ചത്. ജൂൺ 14, 15 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 74,560 രൂപയായിരുന്നു ഈ ദിവസങ്ങളിലെ സ്വർണത്തിന്റെ വില. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 1ന് ആയിരുന്നു, പവന് 71.360 രൂപ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button