News
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണർഥം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി വെള്ളയാംകുടിയിൽ നാടൻപാട്ട് കൂട്ടം സംഘടിപ്പിച്ചു.

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പ്രചാരണർഥം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി വെള്ളയാംകുടിയിൽ നാടൻപാട്ട് കൂട്ടം സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി ആർ സജി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എം എ സുരേഷ് അധ്യക്ഷനായി. പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് സുഗതൻ കരുവാറ്റയുടെ ഗാനത്തോടെ പരിപാടി തുടങ്ങി. പ്രാദേശിക ഗായകർ ഉൾപ്പെടെ നിരവധിപേർ പഴയതും പുതിയതുമായ നാടൻപാട്ടുകൾ ആലപിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി മാത്യു ജോർജ്, ഏരിയ കമ്മിറ്റിയംഗങ്ങളായ ടോമി ജോർജ്, കെ പി സുമോദ്, ലിജോബി ബേബി, കെ എൻ വിനീഷ് കുമാർ, പി വി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.