dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ദൗത്യം തുടരുന്നു; സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ

ഓപ്പറേഷൻ സിന്ദൂർ നിലവിൽ തുടരുകയാണെന്ന് കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ. അതിനാൽ പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകാൻ സാധിക്കില്ല. ഇന്ത്യ പ്രകോപനത്തിനോ യുദ്ധത്തിനോ തയ്യാറല്ല എന്നാൽ പാകിസ്താൻ ആക്രമണം തുടർന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്രം വ്യക്തമാക്കി.,ഓപ്പേറഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നടപടികൾ സർവകക്ഷിയോഗത്തിൽ കേന്ദ്രസർക്കാർ വിശദീകരിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടെന്ന് കേന്ദ്രം വ്യക്തമാക്കി. സർവകക്ഷിയോഗത്തിൽ പ്രതിരോധമന്ത്രി രാജ് നാഥ് സിങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടെന്ന നിലപാടാണ് സർവകക്ഷിയോഗത്തിൽ നേതാക്കൾ പങ്കുവച്ചത്.ഓപ്പറേഷൻ സിന്ദൂറിൽ ൽ എത്ര ഭീകരരെ വധിക്കാനായി എന്ന് ചോദ്യത്തിന് കൊടും ഭീകരൻ ഉൾപ്പെടെ 100 പേർ കൊല്ലപ്പെട്ടു എന്നാണ് ലഭിച്ച വിവരമെന്നും കേന്ദ്രം യോഗത്തിൽ വിശദമാക്കി. ഇന്ത്യയുടെ 5 ഫൈറ്റർ വിമാനം പാകിസ്താൻ വെടിവെച്ച് വീഴ്ത്തി എന്ന വാർത്ത പാശ്ചാത്യ മാധ്യമങ്ങളിൽ വലിയ പ്രചാരണം നൽകുന്നുവെന്നും എന്നാൽ ഇതിലെ സത്യാവസ്ഥ കേന്ദ്രസർക്കാർ പറയണമെന്നും യോഗത്തിനിടെ അഭിപ്രായമുയർന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button