dummy_ads1-01
dummy_ads1-01
previous arrow
next arrow
News

സൂര്യനിൽ പൊട്ടിത്തെറി; ഭൂമിയെ ബാധിച്ചേക്കാമെന്ന് മുന്നറിയിപ്പ്

സുര്യനിൽ അതിഭയാനക പൊട്ടിത്തെറി ഉണ്ടായെന്നും സൗരജ്വാല ഭൂമിയെ ബാധിച്ചേക്കാമെന്നുമുള്ള മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ.ഏറ്റവും കഠിനമായ എക്സ് വിഭാഗത്തിൽപ്പെടുന്ന എക്സ്1.2 സൗരജ്വാലയാണ് ഇന്നലെ ഉണ്ടായത്.അമേരിക്കയുടെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ സോളാർ അൾട്രാവയലറ്റ് ഇമേജർ ഈ സൗരജ്വാലയുടെ ചിത്രം പകർത്തി.അന്താരാഷ്ട്ര സമയം ഇന്നലെ രാവിലെ 6.40ന് എആർ 3947 എന്ന സൺസ്പോട്ട് റീജണിലായിരുന്നു സൗര പൊട്ടിത്തെറി. ഇതിന്റെ ആഘാതത്തിൽ ദക്ഷിണ അറ്റ്ലാന്റിക്കിലും ആഫ്രിക്കയുടെയും ലാറ്റിനമേരിക്കയുടെയും ഭാഗങ്ങളിൽ റേഡിയോ സിഗ്നലുകൾ ബ്ലാക്ക്ഔട്ട് ആയേക്കാമെന്നു ശാസ്ത്രജ്ഞർ പറയുന്നു.ഹൈ-ഫ്രീക്വൻസി റേഡിയോ സിഗ്നലുകളിലാണ് പ്രശ്‌നം നേരിടുകചിലയിടങ്ങളിൽ ഭാഗികമായി റേഡിയോ സംപ്രേഷണം മുടങ്ങുമ്പോൾ ചില പ്രദേശങ്ങളിൽ പൂർണമായും സിഗ്നൽ ലഭ്യമല്ലാതായേക്കും. കരുത്തുറ്റ ആർ 3 വിഭാഗത്തിൽപ്പെടുന്ന റേഡിയോ ബ്ലാക്ക്ഔട്ടാകുമിത്. ഏറ്റവും പുതിയ സൗരജ്വാല ധ്രുവദീപ്‌തിക്കും ചിലപ്പോൾ വഴിവച്ചേക്കാം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button