സേവാഭാരതി ഇടുക്കി സംഘ ജില്ലാതല സേവാനിധി ഉത്ഘാടനം കട്ടപ്പനയിൽ വച്ചു നടന്നു

ഹൈറേഞ്ച് മേഖലയിലെ ഏക പ്രൈവറ്റ് ബസ് വനിതാ കണ്ടക്റ്റർ ആയ ശ്രീമതി രജനി സന്തോഷ് അവർഹൾ നൽകിയ സേവാനിധി രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്ത സഹ സേവപ്രമുഖ് ശ്രീ കെ ഗിരീഷ് അവർഹൾ കട്ടപ്പന ബസ് സ്റ്റാൻഡിൽ വച്ചു നടന്ന പരിപാടിയിൽ സേവാനിധി ഏറ്റുവാങ്ങി.ശ്രീമതി രജനി സന്തോഷ് തനിക്കു കിട്ടുന്ന വേദനത്തിൽ നിന്നും നിത്യേന ഒരു വിഹിതം സമാജ സേവനത്തിനായി മാറ്റിവക്കുകയും അങ്ങനെ സ്വരൂപ്പിച്ച ഒരു വർഷത്തെ തുകയാണ് ഇന്ന് സേവാഭാരതിക്ക് കൈമാറിയത്.ശ്രീമതി രജനി സന്തോഷ് നമ്മുടെ സമൂഹത്തിന് മാതൃക ആണെന്നും, ഇവരെ പോലെ ഉള്ള മാതൃകകൾ വളർന്നു വരാൻ ഇത് സമൂഹത്തിന് പ്രേരണയാകട്ടെ എന്നും സേവ സന്ദേശത്തിൽ സേവ പ്രമുക് ശ്രീ ഗിരീഷ് ജീ ഈ വിഷയം സൂചിപ്പിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.തത് അവസരത്തിൽ, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സേവപ്രമുഖ് കെ രാജൻ,രാഷ്ട്രീയ സ്വയംസേവക സംഘം കട്ടപ്പന ഖണ്ഡ് കാര്യവാഹ് കെ. പി ജിലു, കട്ടപ്പന സേവാഭാരതി സേവ പ്രമുഖ് ഷിജു കട്ടപ്പന,യൂണിറ്റ് പ്രസിഡന്റ് ജയ്മോൻ, സെക്രട്ടറി ലോഹിതാക്ഷൻ, ഹരി ഗാലക്സി മൊബൈൽസ്, പ്രസാദ് അമൃദേശ്വരി എന്നിവർ പങ്കെടുത്തു സംസാരിച്ചു.