സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്ന് കൊല്ലത്തെ ക്ലാസ് കൊടുക്കണം’; അടൂരിനെ പിന്തുണച്ച് എം മുകേഷ് എംഎല്‍എ

തിരുവനന്തപുരം: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ സഹായത്തോടെ സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആ ഉദ്ദേശത്തോടെ ആയിരിക്കില്ലെന്ന് നടനും എംഎല്‍എയുമായ എം മുകേഷ്. സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്നു കൊല്ലത്തെ ഒരു ക്ലാസ് കൊടുക്കണം. സിനിമയെക്കുറിച്ച് അറിയാത്തവരാണെങ്കില്‍ അവര്‍ക്ക് ഒരു ക്ലാസ് കൊടുത്താല്‍ കുറേക്കൂടെ നന്നാവും എന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.കപ്പാസിറ്റി ഉള്ളവര്‍ ചെയ്യട്ടെ അല്ലെങ്കില്‍ പറഞ്ഞു കൊടുക്കുന്നതില്‍ തെറ്റില്ല. നല്ല ചെറുപ്പക്കാര്‍ കയറിവരണമെന്ന് ഉദ്ദേശമായിരിക്കും അദ്ദേഹത്തിനെന്നും മുകേഷ് പറഞ്ഞു.സിനിമ നിര്‍മിക്കാന്‍ സ്ത്രീകള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടിലായിരുന്നു അടൂരിന്റെ വിവാദ പരാമര്‍ശം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിംഗ് കൊടുക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ‘സര്‍ക്കാര്‍ പട്ടികജാതി പട്ടികവര്‍ഗത്തിന് നല്‍കുന്ന പണം ഒന്നരക്കോടിയാണ്. അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണം’, എന്നാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.