സ്പാർട്ടൺസ് മാർഷ്യൽ ആൻ്റ് സ്പോർട്ട്സ് ട്രയിനിംഗ് സെൻ്ററിൻ്റെ കീഴിൽ കാസ്പിയൻസ് മാർഷ്യൽ ആർട്ട്സ് ക്ലബ്ബ് ഐ റ്റി ഐ ജംഗഷനിൽ പ്രവർത്തനം ആരംഭിച്ചു.

കട്ടപ്പന : കരാട്ടെ , ബോക്സിംങ് ക്ലാസ്സ് ഉദ്ഘടനം നടന്നു. ഇടുക്കി ജില്ലയിൽ പ്രവർത്തിച്ച് വരുന്ന സ്പാർട്ടൺസ് മാർഷ്യൽ ആൻ്റ് സ്പോർട്ട്സ് ട്രയിനിംഗ് സെൻ്ററിൻ്റെ ഒരു ബ്രാഞ്ച് ആയി കാസ്പിയൻസ് മാർഷ്യൽ ആർട്ട്സ് ക്ലബ്ബ് എന്ന പേരിൽ ഐ റ്റി ഐ ജംഗഷനിൽ വരകുകാലയിൽ കോംപ്ലക്സിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഉദ്ഘടനം ITI വാർഡ് കൗൺസിലർ ഷാജി കുത്തോടിയിൽ ഉദ്ഘടനം നടത്തി , കട്ടപ്പന സെന്റ് ജോർജ് പള്ളിയിലെഅസി.വികാരി ഫാദർ മജു നിരവത്ത് പ്രാർത്ഥനകൾ അർപ്പിച്ചു . സിനിമ സീരിയൽ മേക്കപ്പ് ആർട്ടിസ്റ്റും നടനും ആയ സുധി കട്ടപ്പന , ബി ജെ പി മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, ഒ ബി സി മോർച്ച ജില്ല പ്രസിഡൻ്റ് പി എൻപ്രസാദ്എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.റെൻഷി സുഭാഷ് ഇ.എസ് സ്വാഗത പ്രസംഗം നടത്തി. സെൻസായി ഡിക്സൺ തോമസ് നന്ദി പ്രസംഗം നടത്തി. മതാപിതാക്കളും കുട്ടികളും ഈ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.



