News
അങ്കണവാടിയിൽനിന്ന് കിട്ടിയ അമൃതം പൊടിയിൽ ചത്ത പല്ലി; ഒന്നരവയസുകാരിക്ക് വയറിളക്കം

തിരുവനന്തപുരം: അങ്കണവാടിയിൽനിന്നും വിതരണം ചെയ്ത അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടെത്തി. നെയ്യാറ്റിൻകര പഞ്ചാംകുഴിയിൽ ആണ് സംഭവം. ഷൈജു- അഞ്ജു ദമ്പതികളുടെ മകൾ ഷെസ എന്ന ഒന്നരവയസുകാരിക്ക് അങ്കണവാടിയിൽനിന്നും കിട്ടിയ അമൃതം പൊടിയിലാണ് പല്ലിയുടെ ജഡം കണ്ടത്.പല്ലിയുണ്ടെന്ന് അറിയാതെ ഇതിൽനിന്നും കുട്ടിക്ക് പൊടി നൽകിയിരുന്നതായി അമ്മ പറഞ്ഞു. അമൃതം പൊടി കഴിച്ചതിന് പിന്നാലെ കുട്ടിക്ക് വയറിളക്കം ഉണ്ടായിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ രക്ഷിതാക്കൾ പരാതി നൽകി. കുടുംബത്തിന്റെ പരാതി അധികൃതർക്ക് കൈമാറിയെന്ന് അങ്കണവാടി ടീച്ചർ ശ്രീലേഖ അറിയിച്ചു.



