News
അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം’; വിജയത്തിന് ശേഷം കുറിപ്പുമായി വിവി പ്രകാശിന്റെ മകൾ

മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് വിജയത്തിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് വി വി പ്രകാശിന്റെ മകൾ നന്ദന പ്രകാശ്. അച്ഛാ നമ്മൾ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പമെന്നാണ് നന്ദന കുറിച്ചത്. മുമ്പ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയും നന്ദനയുടെ കുറിപ്പ് ചർച്ചയായിരുന്നു. ‘അച്ഛൻ ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പ്, മിസ് യു അച്ഛാ’ എന്നായിരുന്നു മകളുടെ പോസ്റ്റ്