dummy_ads1-01
dummy_ads1-01
previous arrow
next arrow
കേരളം

ഉഗ്ര ശബ്ദത്തില്‍ നിലം പതിച്ചത് മേല്‍പ്പാലത്തിലെ 4 ഗര്‍ഡറുകള്‍; ആലപ്പുഴയില്‍ ഒഴിവായത് വൻ അപകടം

ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി നിർമ്മാണത്തിലിരുന്ന ബൈപാസ്‌ മേല്‍പ്പാലത്തിൻ്റെ ഗർഡറുകള്‍ തകർന്നുവീണു.അപകടം നടക്കുന്ന സമയത്ത് ഒരാള്‍ ഓടിപോകുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വലിയ ശബ്ദത്തോടുകൂടി ഗർഡറുകള്‍ നിലത്ത് പതിക്കുകയായിരുന്നു. പില്ലർ 13,14,15,16 എന്നിവയാണ് നിലംപതിച്ചത്. നിർമ്മാണത്തൊഴിലാളികള്‍ താമസിച്ചിരുന്ന ഒരു ഷെഡിന്റെ മുകളിലായി ഗർഡർ വീണിട്ടുണ്ട്. തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വൻ അപകടമാണ് ഒഴിവായത്.എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേല്‍പ്പാലത്തിൻ്റെ 4 കൂറ്റൻ ഗർഡറാണ് ഇന്നു രാവിലെ 11മണിയോടെ തകർന്നു വീണത്. അപകടത്തില്‍ സമീപത്തുള്ള വീടുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചില്‍ വിജയ പാർക്കിൻ്റെ വടക്കുവശം നിർമ്മാണത്തിലിരുന്ന പുതിയ ബൈപ്പാസ്‌ പാലത്തിൻ്റെ ഗർഡറുകളാണ്‌ പൊളിഞ്ഞുവീണത്‌. ഏതാനും ആഴ്ചകള്‍ക്ക് മുൻപായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്.പൊലീസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എപ്പോഴും ആളുകള്‍ സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ബീച്ച്‌ പാത കൂടിയാണിത്. ആലപ്പുഴ കളർകോട് മുതല്‍ കൊമ്മാടി വരെയുള്ള ഭാഗത്താണ് നിലവിലുള്ള ബൈപ്പാസിന് സമാന്തരമായി പുതിയ മേല്‍പ്പാലം നിർമ്മിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button