അടിമാലി ടെക്നിക്കല്‍ ഹൈസ്‌കൂള്‍ മൈതാനം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

അടിമാലി സർക്കാർ ടെക്നിക്കല്‍ ഹൈസ്‌കൂള്‍ മൈതാനത്തിന്റെ നിർമാണപ്രവർത്തനങ്ങള്‍ക്ക് തുടക്കം. നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം അഡ്വ.എ. രാജ എംഎല്‍എ നിർവഹിച്ചു. ഒരു വിദ്യാലയത്തിന് ഏറെ അനിവാര്യമാണ് മൈതാനമെന്ന് എംഎല്‍എ പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് സ്‌കൂള്‍ മൈതാനം നിർമിക്കുന്നത്. നിരവധി സാങ്കേതിക തടസങ്ങള്‍ മറികടന്നാണ് പദ്ധതി നടപ്പാക്കുന്നത്. ടെക്‌നിക്കല്‍ സ്‌കൂളിനെ ഹൈസ്‌കൂള്‍ നിലവാരത്തില്‍ നിന്നും ഹയർ സെക്കന്ററിയാക്കി ഉയർത്താൻ ഉടൻ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.പരിപാടിയില്‍ അടിമാലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ പി. എ. സോളമൻ, പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർ പി.എൻ. നാദിഷ, സ്‌കൂള്‍ സൂപ്രണ്ട് ടി.പി. കുര്യാക്കോസ്, സ്‌കൂള്‍ അധ്യാപകർ, പിടിഎ അംഗങ്ങള്‍, വിദ്യാർഥികള്‍ തുടങ്ങിയവർ പങ്കെടുത്തു.