അടിമാലി താലൂക്ക് ആശുപത്രിയില്‍ ആദിവാസി യുവതിക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന് കുടുംബം; ഗർഭസ്ഥശിശു മരിച്ചു

ഇടുക്കി: ഇടുക്കി അടിമാലി താലൂക്ക് ആശുപത്രിയില്‍ ഗുരുതര അനാസ്ഥ. ഗര്‍ഭിണിയായ ആദിവാസി യുവതിക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാൽ ഗർഭസ്ഥ ശിശു മരിച്ചതായി ആരോപണം. കുറത്തികുടി ഷിബു- ആശ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ജൂണ്‍ 14-ന് ഇവർ ആശുപത്രിയിലെത്തുന്നത്. എന്നാൽ ഡോക്ടർ നേരിട്ടെത്തി പരിശോധിക്കാതെ ഫോണിലൂടെ ആരോഗ്യവിവരങ്ങൾ തിരക്കി തിരികെ അയച്ചുവെന്നും അന്ന് രാത്രിയില്‍ ആരോഗ്യപ്രശ്നങ്ങളുണ്ടായതിന് പിന്നാലെ കുട്ടി മരിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്ജൂണ് 14-ന് രാത്രി പരിശോധനയ്ക്ക് ഗൈനക്കോളജി ഡോക്ടര്‍ എത്തിയില്ല. ഡോക്ടര്‍ ഫോണിലൂടെയാണ് വിവരങ്ങള്‍ തേടിയത്. ആരോഗ്യനില ഗുരുതരമായതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. അപ്പോഴേക്കും കുട്ടിയുടെ ഹൃദയമിടിപ്പ് കുറഞ്ഞു. ശസ്ത്രക്രിയ നടത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ഒരു മണിക്കൂറിനകം മരിച്ചു. ജൂണ്‍ 14-ന് അഡ്മിറ്റ് ചെയ്തിരുന്നെങ്കില്‍ കുട്ടി മരിക്കില്ലായിരുന്നു’, കുടുംബം ആരോപിച്ചു.



