ഇടുക്കി
അടിമാലി സർവ്വീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം

അടിമാലി സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിൽ യു ഡി എഫ് പ്രതിനിധികൾ രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തെരെഞ്ഞെടുക്കപ്പെട്ടു.കോൺഗ്രസ് പ്രതിനിധികളായി PR.സലികുമാർഹാപ്പി വർഗീസ്ജോബി ചെമ്മലഅനസ് കൂട്ടാലPK ബിനുഅമ്പിളി റോയിജിജി കിഷോർഡെയ്സി സജയ് , മുസ്ലിം ലീഗ് പ്രതിനിധികളായഅനസ് കോയാൻ, SM അബ്ദുൾ സലാംകേരള കോൺഗ്രസ് പ്രതിനിധിഷാബു ജോസഫ് എന്നിവരാണ് തെരെഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് റിട്ടേണിംഗ് ഓഫീസർ K U അനൂപ് (ഇൻസ്പെക്ടർ, AR ഓഫീസ്, ദേവികുളം ) ൻ്റെ നേതൃത്വത്തിൽ ബാങ്ക് ഹാളിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ PR സലികുമാർ പ്രസിഡൻ്റായും അനസ് കോയാൻ വൈസ് പ്രസിഡൻ്റായും തെരെഞ്ഞെടുക്കപ്പെട്ടു.