News
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം; ചടങ്ങിനെത്താനാവില്ലെന്ന് അറിയിച്ച് മോഹന്‍ലാലും കമല്‍ഹാസനും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനത്തില്‍ നടന്മാരായ മോഹന്‍ലാലും കമല്‍ഹാസനും എത്തില്ല. വ്യക്തിപരമായ തിരക്കുകള്‍ കാരണം പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് ഇരുവരും അറിയിച്ചു. മോഹന്‍ലാല്‍ വിദേശത്ത് മറ്റൊരു പടിപാടിയിലാണെന്നാണ് വിവരം. വൈകിട്ട് 3.30 ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്.അതേസമയം ചടങ്ങില്‍ പങ്കെടുക്കാനായി മമ്മൂട്ടി തലസ്ഥാനത്തെത്തി. മന്ത്രി വി ശിവൻകുട്ടി മമ്മൂട്ടിയെ സ്വീകരിച്ചു. പ്രതിപക്ഷ നേതാവിനും പരിപാടിയിലേക്ക് ക്ഷണം ഉണ്ടെങ്കിലും എത്തില്ല. പരിപാടി അല്‍പ്പസമയത്തിനകം ആരംഭിക്കും



