dummy_ads1-01
dummy_ads1-01
previous arrow
next arrow
News

അത്ഭുതദ്വീപ് താരം ശിവൻ മൂന്നാർ അന്തരിച്ചു

ഇടുക്കി: നടൻ ശിവൻ മൂന്നാർ (45) അന്തരിച്ചു. മൂന്നാർ ഇക്കാനഗർ സ്വദേശിയാണ്. വിനയൻ സംവിധാനം ചെയത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പൊതുപരിപാടികളിൽ അനൗൺസർകൂടിയായിരുന്നു.വിനയനാണ് മരണ വാർത്ത പുറത്തുവിട്ടത്. വിനയൻ, ഗിന്നസ് പക്രു തുടങ്ങിയവർ നടന് ആദരാഞ്ജലികൾ അർപ്പിച്ചു. “അത്ഭുതദ്വീപിൽ എനിക്കൊപ്പം നല്ല കഥാപാത്രം ചെയ്‌ത ശിവൻ മൂന്നാർ വിട പറഞ്ഞു… പ്രിയ സുഹൃത്തിന് ആദരാഞ്ജലികൾ”- എന്നാണ് ഗിന്നസ് പക്രു കുറിച്ചത്. അത്ഭുത ദ്വീപ് കൂടാതെ നിരവധി തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button