dummy_ads1-01
dummy_ads1-01
previous arrow
next arrow
ഇടുക്കി

അദ്ധ്യാപക നിയമനം അട്ടിമറിക്കാനുള നീക്കം അപലപനീയം: കെ. പി. എസ് .ടി .എ

അദ്ധ്യാപക നിയമന കാര്യത്തില്‍ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി വന്നിട്ടും എൻ എസ് എസ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങള്‍ മാത്രമേ അംഗീകരിക്കു എന്ന കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ ഉത്തരവ് കേരളത്തിലെ അദ്ധ്യാപക നിയമനങ്ങള്‍ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പരമോന്നത കോടതി ഭിന്നശേഷി നിയമനങ്ങളുടെ പേരില്‍ കേരളത്തിലെ വർഷങ്ങളായുള്ള അധ്യാപക നിയമനങ്ങളുടെ കുരുക്കഴിക്കാവുന്ന വിധം വിശാല വിധി പ്രസ്താവിച്ചിട്ടും സർക്കാർ സ്വാർത്ഥ താല്‍പര്യങ്ങളുടെ പേരില്‍ അത് നടപ്പിലാക്കാൻ തയ്യാറാകാത്തത് ന്യായീകരിക്കാൻ കഴിയില്ല. പൊതുവിദ്യഭ്യാസ മേഖലയോട് അല്‍പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കി കേരളത്തിലെ മുഴുവൻ അദ്ധ്യാപക നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻറ് ജോബിൻ കളത്തിക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി പി എം നാസർ , സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ബിജോയ് മാത്യു, ജോർജ് ജേക്കബ്, ജില്ലാ സെക്രട്ടറി സുനില്‍ തോമസ്, ജില്ലാ ട്രഷറർ ഷിന്റോ ജോർജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സജി മാത്യു, എൻ വി ജോർജുകുട്ടി, ടി. ശിവകുമാർ , സന്ധ്യ സി. ബിി തുടങ്ങിയവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button